തെയ്യം തെയ്യം എന്ന് കൂടെ ഉള്ള കണ്ണൂർ friends എപ്പോളും പറയുമായിരുന്നു. കണ്ണൂർ കാസർഗോഡ് സൈഡ് ഉള്ളവർക്ക് തെയ്യം എന്നുള്ളത് അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. അങ്ങനെ ഇരിക്കുമ്പോളാണ് കണ്ണൂർ ഉള്ള നമ്മുടെ കൂട്ടുകാരൻ ആയ സുരാഗ് അവരുടെ തറവാട്ടിലേക്ക് തെയ്യം കാണാൻ ക്ഷണിച്ചത്. പിന്നെ ഒന്നും നോക്കിയില്ല ഒരു 3 ദിവസത്തെ പ്ലാൻ ഇട്ടു നേരെ കണ്ണൂർക്ക് വണ്ടി കേറി.
കഥ അറിഞ്ഞിട്ടു തെയ്യം കാണുന്നത് ആണ് അതിന്റെ ഒരു ഭംഗി. ഇന്ന് നമ്മൾ കാണുന്നത് കോട്ടത്തമ്മ എന്നൊക്കെ വിളിപ്പേരുള്ള നീലിയർ ഭഗവതിയുടെ തെയ്യം ആണ്.
#theyyam #kannur